ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ ഉടയാടകൾക്കാവശ്യമായ തുണിത്തരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ചെന്നൈ സ്വദേശി നിവാസ് എന്ന ഭക്തനും കുടുംബവും ആണ് വഴിപാട് സമർപ്പണം നടത്തിയത്. കൃഷ്ണനാട്ടത്തിലെ ശ്രീകൃഷ്ണൻ, ബലരാമൻ, മഹാവിഷ്ണു, കംസൻ, ജരാസന്ധൻ, യവനൻ, ഘണ്ടാകർണ്ണന്മാർ, ദേവകി, രാധ, രുക്മിണി, ഗോപസ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങളുടെ ആഹാര്യവുമായി ബന്ധപ്പെട്ട ഉടയാടകൾക്കുള്ള കുപ്പായങ്ങൾ, ഞൊറികൾ, പൈജാമകൾ, ഉത്തരീയങ്ങൾ, ഉള്ളുവാൽ, യവനൻ്റെ കുപ്പായം, സ്ത്രീവേഷ കുപ്പായം, സ്ത്രീവേഷപ്പുടവ, കച്ചച്ചിറ്റ്, തലേക്കെട്ട് ശീല, മദ്ദളങ്ങൾക്കുള്ള കച്ചച്ചിറ്റ്, കുപ്പായം, കണ്ണംമൂടി തുടങ്ങിയ വ്യത്യസ്ത Read More…
സിപിഎം ജനകീയ ഫോറം പുറത്തിറക്കുന്ന പ്രത്യേക രാഷ്ട്രീയ പ്രസ്താവന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം ത്യാഗങ്ങളുടെയും ജനകീയ പോരാട്ടങ്ങളുടെയും ചരിത്രമാണ്. ഏകാധിപത്യത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ തെരുവിൽ ചോരചിന്തി പൊരുതിയ സഖാക്കളുടെ ചോരയിലാണ് ഈ പാർട്ടി കെട്ടിപ്പടുത്തത്. എന്നാൽ ഇന്ന്, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയും ജനവികാരത്തെയും പൂർണ്ണമായി ചവിട്ടിമെതിച്ചുകൊണ്ട്, സ്വന്തം അണികളുടെയും ജനങ്ങളുടെയും കടുത്ത എതിർപ്പുകളെ പുച്ഛിച്ചുതള്ളി, പിണറായി വിജയൻ എന്ന സാമൂഹ്യ വഞ്ചകനെ വീണ്ടും പ്രതിപക്ഷ നേതാവായി അവരോധിച്ചിരിക്കുകയാണ്. നാട് മൊത്തം ഒരുപോലെ വിരൽ ചൂണ്ടി എതിർത്തിട്ടും, അണികളുടെ Read More…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, Read More…