പ്രശസ്ത ഉത്സവമായ തൃശൂർ പൂരത്തിൽ ഭഗവതിമാർ തമ്മിലുള്ള ‘ഉപചാരം ചൊല്ലി പിരിയൽ’ ചടങ്ങോടെ സമാപിച്ചു. വടക്കുംനാഥൻ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ മുഖാമുഖം നിന്നുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്ത് വിടപറഞ്ഞതോടെയാണ് പൂരം ഔദ്യോഗികമായി അവസാനിച്ചത്. അലങ്കരിച്ച ആനകളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് കാണാൻ ആയിരങ്ങൾ പങ്കെടുത്തു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് ഒഴിവാക്കി നിയന്ത്രിത രീതിയിലാണ് പൂരം നടത്തിയത്. എന്നിരുന്നാലും പ്രധാന ആചാരങ്ങളും ചടങ്ങുകളും ഭക്തിസാന്ദ്രമായി തന്നെ നടന്നു.
Tag: thrissur pooram
പൂരം ആവേശത്തിൽ തിളങ്ങി തൃശ്ശൂർ
കേരളത്തിൻ്റെയും തൃശൂരിൻ്റെയും അഭിമാനോത്സവമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ചടങ്ങുകൾ മാത്രമായാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. എന്നിരുന്നാലും പൂരാവേശത്തിലാണ് പൂരപ്രേമികളെല്ലാവരും. ആയിരക്കണക്കിന് ആളുകളാണ് പൂരം ആഘോഷിക്കാനായും ആചാരങ്ങൾ നേരിട്ട് കാണാനുമായി തൃശൂർ നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ആഘോഷങ്ങളുടെ നിറപ്പകിട്ടിനൊപ്പം ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷമാണ് നഗരമൊട്ടാകെ അനുഭവപ്പെടുന്നത്. ആചാരങ്ങൾ മാത്രമായി വലിയ ആഘോഷങ്ങളില്ലാത്ത പൂരമാണ് ഇത്തവണയെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾക്ക് കുറവില്ല. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ പൂരം കാണാനെത്തുന്നവർ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ Read More…
മുണ്ടത്തിക്കോട് അപകടം: അന്തരിച്ച സതീശൻ്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അന്തരിച്ച സതീശൻ്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജെപി നോർത്ത് ജില്ലാപ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു എന്നിവരും അദ്ദേഹത്തിൻ്റെ ഒപ്പം ഉണ്ടായിരുന്നു.
പഴകിയ ഭക്ഷണം: ബിജെപി കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി
. തൃശ്ശൂർ: വെടിക്കെട്ട് ദുരന്തം നടന്നതിന് പിന്നാലെ പൂരത്തിന് മുന്നോടിയായിനഗരത്തിലെ നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയതും, അഴുകിയതും, പുഴുവരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. പഴകിയ ആഹാരങ്ങൾ വിൽക്കാൻ ശ്രമിച്ച ഹോട്ടലുകളുടെ പേര് വിവരം പ്രദർശിപ്പിക്കാതെ കുറ്റക്കാരായവരെ സംരക്ഷിക്കുന്ന മേയറുടെയും , ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥരുടെയും പ്രവൃത്തിയിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ സമരം നടത്തി. ഇത്തരം ഹോട്ടലുകൾക്കെതിരെ ശക്തമായ ശിക്ഷ നടപടികൾ എടുക്കാത്തതിനെതിരെയാണ് മേയറുടെ ചേമ്പറിൻ്റെ മുൻപിൽ പ്രതിഷേധസമരം നടത്തിയത്. പാർലിമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് Read More…
തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്
കടുത്ത ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്ന് മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നടത്തും. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 70 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വരാജ് Read More…
തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി
മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ആഘോഷം മാത്രമായി ചെയ്യാനാണ് തീരുമാനം. ചെറിയ രീതിയില്‍ മാത്രമാക്കി കുടമാറ്റവും നടത്തും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഉന്നതതല യോഗത്തിലാണ് പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന ധാരണയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദുരന്തബാധിതരേയും കുടുംബാംഗങ്ങളേയും മറക്കാന്‍ കഴിയില്ലെന്ന് Read More…
തൃശൂര്‍ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടനം 13 പേര്‍ മരിച്ചു
തൃശൂര്‍ പൂരം വെടിക്കെട്ടിനുവേണ്ടിയുള്ള പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. പല മൃതദേഹങ്ങളും ചിതറി തെറിച്ച നിലയിലാണ്. തൃശൂര്‍ മുണ്ടത്തിക്കോട് തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. 13 പേരെ ആശുപത്രിയിലാക്കി. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. അതെസമയം തീ നിയന്ത്രണ വിധേയമാണെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ അറിയിച്ചു. അഞ്ച് ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സ്‌ഫോടനം മുഴുവനായും അവസാനിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. അതെസമയം
തിരുവമ്പാടി ദേവസ്വത്തിനെതിരെയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണം:- ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി ഗോപാലകൃഷ്ണൻ
തൃശ്ശൂർ പൂരം അന്വേഷണ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ രംഗത്ത്. മുൻ മന്ത്രി വി.എസ്സ് സുനിൽ കുമാറി ന്റെയും മന്ത്രി രാജന്റേയും അനുവാദത്തോടെ തിരുവമ്പാടി ദേവസ്വത്തിനെതിരെയും തിരുവമ്പാടി എഴുന്നള്ളിപ്പിനെതിരെയും പോലീസ് നടത്തിയ കൊള്ളരുതായ്മയെ വെള്ളപൂശി വാദിയെ പ്രതിയാക്കി അവതരിപ്പിച്ച തൃശ്ശൂർ പൂരം അന്വേഷണറിപ്പോർട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്ര വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്. മറ്റ് ഏതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടൊ? പള്ളി കമ്മറ്റിക്കെതിരെ പ്രതി ചേർക്കാറുണ്ടാ?എന്തുകൊണ്ട് തിരുവമ്പാടി ദേവസ്വത്തിനെതിരെ Read More…
തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദം: ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട്
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്ലെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നടപടികളേക്കുറിച്ചും പരാമർശമുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ സംഭവത്തിൽ ആസൂത്രിത നീക്കമുണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും നടപടി. 2024 ഒക്ടോബറിലാണ് Read More…
പൂരം കലക്കല്‍ കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; ഗൂഢാലോചന അന്വേഷിച്ച് പ്രത്യേക സംഘം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. പൂരം Read More…








