.
തൃശ്ശൂർ: വെടിക്കെട്ട് ദുരന്തം നടന്നതിന് പിന്നാലെ പൂരത്തിന് മുന്നോടിയായി
നഗരത്തിലെ നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയതും, അഴുകിയതും, പുഴുവരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. പഴകിയ ആഹാരങ്ങൾ വിൽക്കാൻ ശ്രമിച്ച ഹോട്ടലുകളുടെ പേര് വിവരം പ്രദർശിപ്പിക്കാതെ കുറ്റക്കാരായവരെ സംരക്ഷിക്കുന്ന മേയറുടെയും , ആരോഗ്യ വിഭാഗ ഉദ്യോഗസ്ഥരുടെയും പ്രവൃത്തിയിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ സമരം നടത്തി.
ഇത്തരം ഹോട്ടലുകൾക്കെതിരെ ശക്തമായ ശിക്ഷ നടപടികൾ എടുക്കാത്തതിനെതിരെയാണ് മേയറുടെ ചേമ്പറിൻ്റെ മുൻപിൽ പ്രതിഷേധ
സമരം നടത്തിയത്. പാർലിമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി മേനോൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സമരത്തിന് കൌൺസിലർമാരായ വിൻഷി അരുൺ, കൃഷ്ണ മോഹൻ, പദ്മിനി ഷാജി, അഡ്വ രേഷ്മ മേനോൻ, വിനോദ് കൃഷ്ണ, മുംദാസ് ചിഞ്ചു എന്നിവർ നേതൃത്വം നൽകി. സമരത്തിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ശീതൾ രാജ, ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.





