കടം വാങ്ങിയ പണത്തിന്‍മേല്‍ അമിത പലിശ ചോദിച്ച് ശാരീരികമായും മാനസികമായും പീഢിപ്പിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുസ്തഫ എന്ന് മുത്തു എന്നവര്‍ ആത്മഹത്യ ചെയ്ത കേസില്‍ 2-ാംപ്രതിയായ കണ്ടാണശ്ശേരി സ്രാമ്പിക്കല്‍ വീട്ടില്‍ ദിവേക് എസ്.ഡി. 29 വയസ് എന്നവരുടെ ജാമ്യാപേക്ഷ തളളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി.സെയ്തലവി.
നിയമവിരുദ്ധമായി അമിതപലിശ ഈടാക്കി പലര്‍ക്കും പ്രതികള്‍ കടം നല്‍കി വന്നിരുന്നു. ആത്മഹത്യ ചെയ്ത മുസ്തഫ പ്രതികളില്‍ നിന്നും ലക്ഷകണക്കിനു രൂപ പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. ആയത് തിരികെ ചോദിച്ച് പ്രതികള്‍ മുസ്തഫയെ ഭീഷണിപ്പെടുത്തുകയും, ശാരീരികമായും മാനസികമായും പിഢിപ്പിക്കുകയും ചെയ്യുകയായിരുന്നു. ആയതിന്റെ മാനസിക വിഷമത്തിലാണ് മുസ്തഫ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പോലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. പ്രതികള്‍ നിയമവിരുദ്ധമായ രീതിയില്‍ പലര്‍ക്കും അമിത പലിശക്ക് പണം കടം കൊടുക്കുകയും പിന്നീട് പലിശ പണം ചോദിച്ച് മരിച്ച മുസ്തഫയെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും മുസ്തഫ എഴുതിയിരുന്ന ആത്മഹത്യ കുറിപ്പില്‍ പ്രതി ദിവേകിന്റെ പേര് എഴുതിയിരുതാണെന്ന കാര്യവും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയതായും ആയതിനാല്‍ പ്രതിക്ക് യാതൊരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും കുറ്റകൃത്യം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനിടയില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കുന്ന പക്ഷം പ്രതി തെളിവു നശിപ്പിക്കുന്നതിനും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.





