Kerala News

തിരുവമ്പാടി ദേവസ്വത്തിനെതിരെയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണം:- ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി ഗോപാലകൃഷ്ണൻ

തൃശ്ശൂർ പൂരം അന്വേഷണ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ രംഗത്ത്. മുൻ മന്ത്രി വി.എസ്സ് സുനിൽ കുമാറി ന്റെയും മന്ത്രി രാജന്റേയും അനുവാദത്തോടെ തിരുവമ്പാടി ദേവസ്വത്തിനെതിരെയും തിരുവമ്പാടി എഴുന്നള്ളിപ്പിനെതിരെയും പോലീസ് നടത്തിയ കൊള്ളരുതായ്മയെ വെള്ളപൂശി വാദിയെ പ്രതിയാക്കി അവതരിപ്പിച്ച തൃശ്ശൂർ പൂരം അന്വേഷണറിപ്പോർട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്ര വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്. മറ്റ് ഏതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടൊ? പള്ളി കമ്മറ്റിക്കെതിരെ പ്രതി ചേർക്കാറുണ്ടാ?
എന്തുകൊണ്ട് തിരുവമ്പാടി ദേവസ്വത്തിനെതിരെ റിപ്പോർട്ട് അവതരിപ്പിച്ചു എന്ന് അറിയണം. പൂരം തൽക്കാലികമായി സതംഭിപ്പിച്ചു എന്നതാണ് കുറ്റമെങ്കിൽ സ്തംഭിപ്പിക്കാൻ ഉണ്ടായ കാരണങ്ങളാണ് ചർച്ച ചെയ്യണ്ടത്. പോലീസ് എന്തിന് ലാത്തിചാർജ് നടത്തി? എന്തിന് ആനക്കാരനെ അടക്കം തടഞ്ഞു.?
പകൽ പൂരത്തിലെ കശപിശ സുനിൽ കുമാറിനേയും മന്ത്രി രാജനേയും വിളിച്ച് എന്തിന് ഒത്ത് തീർപ്പാക്കി? രാത്രി പൂരത്തിലും ഒത്ത് തീർപ്പുണ്ടാക്കി പൂരത്തിന്റെ ജനനായകനായി സുനിൽ കുമാറിനെ അവതരിപ്പിക്കാനുള്ള ശ്രമം അല്ലെ പോലീസ് നടത്തിയത്? സുനിൽകുമാർ എത്തുന്നതിന് മുൻപ് പ്രശ്നം തീർത്തതിന്റെ കലിയാണ് തിരുവമ്പാടി ദേവസ്വ ത്തിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിന്റെ കാതൽ.
ഇത് അപലപനീയം ഹിന്ദുക്കൾ ക്കെതിരെയുള സർക്കാർ വിദ്വേഷത്തിന്റെ തുടർച്ചയാണ്. ഈ റിപ്പോർട്ട് അപലപനീയം റിപ്പോർട്ട് പിൻ വലിക്കണം ഇന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *