India News Politics

വനിതാ സംവരണ ബിൽ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണ ബില്ലിനെ പാർലമെൻ്റിൽ എതിർത്തതിലൂടെ തൃണമൂൽ സ്ത്രീകളെ “വഞ്ചിച്ചുവെന്ന്” അദ്ദേഹം ആരോപിച്ചു.

ബാങ്കുറ, പുരുലിയ, ഝാർഗ്രാം, മേദിനിപൂർ മേഖലകളിലായി നടന്ന റാലികളിൽ സംസാരിക്കവേ, ഭരണഘടന (131-ാം ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ തിരിച്ചടിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് മോദി പ്രസംഗിച്ചത്.

സംസ്ഥാന വോട്ടർമാരിൽ വലിയ പങ്ക് സ്ത്രീകളാണെന്നും, ടിഎംസിയുടെ നിലപാടിന് അവർ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ബംഗാളിൻ്റെ തിരിച്ചറിയൽ, ഭാഷ, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട വലിയ പോരാട്ടമായി മോദി അവതരിപ്പിച്ചു. അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കൽ, ആദിവാസി സമൂഹങ്ങളെ അവഗണിക്കൽ, അഴിമതി എന്നിവയെല്ലാം തൃണമൂൽ കോൺഗ്രസിൻ്റെ നേതാവ് മംമ്ത ബാനർജി ഭരിക്കുന്ന സമയത്ത് ഉണ്ടായ അടിച്ചമർത്തലുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജംഗൾമഹൽ മേഖലയും സമീപ ജില്ലകളും ഉൾപ്പെടുന്ന രാഷ്ട്രീയപരമായി നിർണായക പ്രദേശങ്ങളിലാണ് ഈ റാലികൾ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *