തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാതെ സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽകുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. കൗൺസിലർമാരെ വിശ്വാസത്തിലെടുക്കുന്നതിൽ മേയറും സംഘവും പരാജയപ്പെട്ടു. നഗരത്തിൽ വെള്ളമെത്തിക്കേണ്ട നഗരസഭാ അധികൃതർ നഗരത്തിന് പുറത്തെ വൻകിട സ്ഥാപനങ്ങൾക്ക് ടാങ്കറിൽ വെള്ളം വിറ്റ സംഭവം ഞെട്ടിക്കുന്നതാണ്. നഗരവാസികൾ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടി കഷ്ടപ്പെടുമ്പോൾ പുറത്ത് നഗരസഭ വെള്ളം വിറ്റ സംഭവം മനസാക്ഷിക്ക് നിരക്കാത്തതാണ്. പ്രശ്നം കൈവിട്ട് പോയിട്ടും സർവ്വകക്ഷി യോഗം വിളിക്കാൻ പോലും സർക്കാർ തയ്യാറാവാതിരുന്നത് വലിയ വീഴ്ചയാണ്. മന്ത്രിതല ഉന്നതാധികാര യോഗം പോലും സർക്കാർ വിളിച്ചില്ലെന്നത് അലംഭാവം വ്യക്തമാക്കുന്നതാണ്. സർക്കാരിന്റെ നഗരസഭയുടേയും ജനദ്രോഹ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയും പ്രശസ്ത സാഹിത്യകാരിയുമായ ആർ. ശ്രീലേഖ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ചടങ്ങിൽ, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, അവരെ ഷാൾ അണിയിച്ച് പാർട്ടിയിൽ സ്വീകരിച്ചു. മൂന്ന് ആഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നത്. “33 വർഷം നിഷ്പക്ഷമായി സേവനം നിർവഹിച്ചിട്ടാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന്, ജനസമൂഹത്തിന് കൂടുതൽ സേവനം ചെയ്യാൻ അവസരം കണ്ടെത്തിയത്,” ശ്രീലേഖ പറഞ്ഞു. ബി.ജെ.പിയുടെ ആദർശങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും, Read More…
മുകേഷിന് മുൻകൂർ ജാമ്യം: അപ്പീൽ വേണ്ടെന്ന് സർക്കാർ
കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർക്കാര് മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്ക്കാര് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…
കരട് വോട്ടർ പട്ടിക 29ന്; അന്തിമ വോട്ടർ പട്ടിക ജനുവരി 6ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭയും നിയമസഭയും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ട് പുതിയ കരട് വോട്ടർ പട്ടിക ഈ മാസം 29-ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അന്തിമ പട്ടിക ജനുവരി 6-ന് പുറത്തുവരുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 1നു 18 വയസ്സു തികയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ കരട് പട്ടിക രൂപീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഡിസംബർ 24നകം പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികളിൽ വലിയ മാറ്റമായാണ് ഇലക്ടറൽ രജിസ്റ്റർ ഓഫിസർമാരായി തഹസിൽദാർമാരുടെ പകരം ഡപ്യൂട്ടി കലക്ടർമാരെ നിയമിക്കാൻ Read More…