പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയില്‍ ഉള്ള കാംപസിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 3540 രൂപയാണ് അഞ്ചു ദിവസത്തെ പരിശീലന ഫീസ്. കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജി എസ് ടി എന്നിവ ഫീസില്‍ ഉള്‍പ്പെടും. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര് കീഡിന്റെ വെബ്സൈറ്റായ www.kied.info/training-calender/ ല്‍ ഓണ്‍ലൈനായി നവംബര്‍ 14 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന 35 പേര് ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890 / 2550322/ 9188922785.
Related Articles
അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഉടൻ പ്രഖ്യാപിക്കണം :-കുബ്സോ
കേരളത്തിലെ അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ 2021 ജൂലൈ മുതൽ ലഭിക്കേണ്ട 19% ഡിഎ കുടിശിഖ 6 ഗഡു ക്ഷാമബത്ത ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) സംസ്ഥാന നേതൃത്വ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.രേഖാമൂലം പല തവണ നേരിട്ട് വകുപ്പ് മന്ത്രിയോടും, വകുപ്പ് തല ഔദ്യോഗിക മേധാവികളോടും ആവശ്യപ്പെട്ടിട്ടും ഉത്തരവുള്ള 2% ഡിഎ കുടിശിക മാത്രമാണ് ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചത്.അർബൻ സഹകരണ ബാങ്ക് ജീവനക്കാരുടെ ഡിഎ കുടിശിക നൽകുന്നതുകൊണ്ട് സർക്കാരിന് പ്രത്യേക Read More…
ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണം – ലേബര്‍ കമ്മീഷണര്‍
തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20-ന് നടക്കുന്നതിനാല്‍ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ സഫ്നാ നസറുദ്ദീന്‍ നിര്‍ദേശിച്ചു. വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍, ഐടി മേഖല, തോട്ടം മേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ അവധി ബാധകമാകും. ഏതെങ്കിലും തൊഴിലാളിയുടെ അവധി അതേ തൊഴില്‍ മേഖലയ്ക്ക് സാരമായ ആഘാതമുണ്ടാക്കാന്‍ സാധ്യതയുള്ള പക്ഷം, പകരം സംവിധാനം ഒരുക്കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ Read More…
കേരളം അതിദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമാകും: മന്ത്രി കെ രാജൻ
തൃശ്ശൂർ: കേരളത്തെ അതിദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷനിലെ അവണൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിൽ അടിസ്ഥാന വികസന സൗകര്യങ്ങൾ തുടങ്ങി മെഡിക്കൽ കോളജ് വരെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. ഗവ. മെഡിക്കൽ കോളജ് ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിൽ റോഡുകളുടെയും ആശുപത്രി അനുബന്ധ വികസനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ വികസനങ്ങളാണ് നടക്കുന്നതെന്നും Read More…