Kerala News

ശബരിമലയിൽ പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലവിലുള്ള നിലയ്ക്കലിൽ 2500 വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതോടൊപ്പം, ഈ പ്രദേശം പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുക.

വാഹനങ്ങളുടെ സഞ്ചാരം കൂടുതൽ സുഗമവും വേഗതയുള്ളതാക്കാനായി ഫാസ്റ്റ് ടാഗ് സൗകര്യം ഭക്തജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.

പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും മാസപൂജ സമയത്ത് 2000 വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കാനും, മകരവിളക്ക് മഹോത്സവ സമയത്തും പാർക്കിംഗ് സൗകര്യം ഒരുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ 6.5 ഏക്കർ ഭൂമിയും പാർക്കിങ്ങിനായി ഉപയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *