തൃശ്ശൂർ: പാലയൂർ പള്ളിയിൽ കയറി കരോൾ ഗാനം പാടുന്നത് ബലം പ്രയോഗിച്ച് തടഞ്ഞ എസ്.ഐ യ്ക്കുള്ള പിണറായി സർക്കാരിൻ്റെ പാരിതോഷികമാണ് വീടിനടുത്തേയ്ക്കുള്ള സ്ഥലം മാറ്റമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. രാത്രി 8 മണിക്ക് പള്ളി കോംബൗണ്ടിൽ മൈക്ക് ഉപയോഗം തടഞ്ഞ നടപടി ശുദ്ധ അസംബന്ധമാണ്. ന്യൂ ഇയർ ലഹരി പാർട്ടികളിൽ രാത്രി 12 മണി കഴിഞ്ഞും മൈക്ക് ഉപയോഗിക്കുന്നത് തടയാത്ത പോലീസ് ക്രിസ്തുമസ് ആഘോഷം തടഞ്ഞത് പിണറായി സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. കരോൾ ഗാനം പാടുന്നത് തടഞ്ഞത് ഗുരുവായൂർ എം.എൽ.എ യുടെ താൽപര്യപ്രകാരമാണ്. പാലയൂർ പള്ളിയോട് വൈരാഗ്യ ബുദ്ധിയോടെയാണ് അദ്ദേഹം പെരുമാറുന്നത്. അപലപനീയമായ സംഭവം നടന്നിട്ടും സ്ഥലം എം.എൽ.എ പള്ളി സന്ദർശിക്കാത്തത് അതിൻ്റെ തെളിവാണ്. സസ്പെൻ്റ് ചെയ്യപ്പെടേണ്ട എസ് ഐയ്ക്ക് വീടിനടുത്തേയ്ക്ക് സ്ഥലം മാറ്റം നൽകിയതിലൂടെ സിപിഎം കള്ളക്കളി വെളിച്ചത്തായെന്നും അനീഷ്കുമാർ പറഞ്ഞു.





