Kerala News Politics

ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ട് നേതാക്കള്‍ ഇന്ന് ബിജെപി പാര്‍ട്ടിയില്‍ അംഗത്വമെടുത്തു

കോണ്‍ഗ്രസ് നേതാക്കളായ ബിഎസ് അനൂപ്, ആര്‍എസ് അരുണ്‍ രാജ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനൂപ് മത്സരിച്ചിരുന്നു. കെപിസിസിയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ് അരുണ്‍ രാജ്.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അംഗത്വം നല്‍കി ഇരുവരേയും സ്വാഗതം ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു നേതാക്കളും ബിജെപി പാര്‍ട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരിക്കാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *