India News

ഗുരുഗ്രാമില്‍ അഞ്ച് നില കെട്ടിടത്തില്‍ തീപിടിത്തം

സെക്ടര്‍ 28ല്‍ അഞ്ച് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് അഞ്ച് നിലകളുള്ള ഗസ്റ്റ് ഹൗസില്‍ തീപിടിത്തമുണ്ടായത്.

പോലീസ്, അഗ്നിശമന രക്ഷാ സേന, ഹരിയാന സംസ്ഥാന ദുരന്ത നിവാരണ സേന, പ്രദേശവാസികള്‍ എന്നിവര്‍ സ്ഥലത്തെത്തി കെട്ടിടത്തില്‍ കുടുങ്ങിപ്പോയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ രക്ഷപ്പെടുത്തി.

ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ പാനില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *