Kerala News

രോഗികള്‍ മരിച്ചത് മെഡിക്കല്‍ കോളേജിലെ തീപിടിത്തത്തിന് ശേഷം; ആരോപണവുമായിബന്ധുക്കള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് ശേഷം രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. ബൈക്ക് അപകടത്തെ തുടര്‍ന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിൻ്റെ ബന്ധുക്കളാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തീപിടിത്തമുണ്ടായതിന് ശേഷമാണ് സനീഷിൻ്റെ നില ഗുരുതരമായത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയും ഗുരുതരവസ്ഥായിലേക്ക് മാറിയത് ഐസിയു മാറ്റത്തിന് ശേഷമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാര്‍ച്ച് 17നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അത്യാഹിതവിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഉടനെ രോഗികളെ മറ്റ് ഐസിയുകളിലേക്ക് സുരക്ഷിതമായി Read More…

India News

ഗുരുഗ്രാമില്‍ അഞ്ച് നില കെട്ടിടത്തില്‍ തീപിടിത്തം

സെക്ടര്‍ 28ല്‍ അഞ്ച് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചകഴിഞ്ഞാണ് അഞ്ച് നിലകളുള്ള ഗസ്റ്റ് ഹൗസില്‍ തീപിടിത്തമുണ്ടായത്. പോലീസ്, അഗ്നിശമന രക്ഷാ സേന, ഹരിയാന സംസ്ഥാന ദുരന്ത നിവാരണ സേന, പ്രദേശവാസികള്‍ എന്നിവര്‍ സ്ഥലത്തെത്തി കെട്ടിടത്തില്‍ കുടുങ്ങിപ്പോയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ പാനില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് Read More…

Kerala News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മെഡിക്കല്‍ കോളേജിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് തീപിടിച്ചതോടെ വലിയ തോതില്‍ പുക പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്കീട്ടാണ് അപകടകാരണമെന്നാണ് പ്രഥാമിക നിഗമനം. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നുണ്ട്. സര്‍ജിക്കല്‍ ഐസിയു അടുത്തായത് കൊണ്ട് 32 രോഗികളെ സംഭവസ്ഥലത്ത് നിന്നും ഒഴിപ്പിച്ച് മറ്റ് ഐസിയുവിലേക്ക് മാറ്റി. ജീവനക്കാരേയും മാറ്റിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ലെന്നും എല്ലാ രോഗികളേയും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും Read More…

Kerala News Politics

കോഴിക്കോട് തീപ്പിടിത്തം: മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: മൊഫ്യൂസൽ ബസ്റ്റാൻഡിന് സമീപത്തെ ഹോൾസെയിൽ വസ്ത്രക്കടയ്ക്ക് തീപ്പിടിച്ച സംഭവത്തിൽ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നഗരത്തിൽ തുടർച്ചയായി ഉണ്ടാവുന്ന അഗ്നിബാധയെ പറ്റി ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്നലെ കോഴിക്കോട് ഉണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ടുകാരായ മന്ത്രിമാർ പോലും തയ്യാറാവുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ എല്ലാം നിഷ്ക്രിയമാണ്. പഴയ Read More…

Kerala News

കോഴിക്കോട് തീപിടിത്തം: 75 കോടിയിലധികം നഷ്ടം; ഇന്ന് വിദഗ്ധ പരിശോധന, വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മേയര്‍

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാരകമ്മീഷണിന്റെ ഭാഗമായ ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണും മരുന്ന് സംഭരണകേന്ദ്രവും പൂര്‍ണമായി കത്തി നശിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ച് കെട്ടിടത്തിന്റെ ചില്ലുള്‍പ്പെടെ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് പിന്നിലുള്ള കാരണം Read More…