തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. മെഡിക്കല്‍ കോളേജിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് തീപിടിച്ചതോടെ വലിയ തോതില്‍ പുക പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്കീട്ടാണ് അപകടകാരണമെന്നാണ് പ്രഥാമിക നിഗമനം. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നുണ്ട്.
സര്‍ജിക്കല്‍ ഐസിയു അടുത്തായത് കൊണ്ട് 32 രോഗികളെ സംഭവസ്ഥലത്ത് നിന്നും ഒഴിപ്പിച്ച് മറ്റ് ഐസിയുവിലേക്ക് മാറ്റി. ജീവനക്കാരേയും മാറ്റിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നിട്ടില്ലെന്നും എല്ലാ രോഗികളേയും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വെൻ്റിലേറ്ററില്‍ നിന്നും ഉണ്ടായ തീ കിടക്കയിലേക്ക് പടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് തന്നെ ഓക്‌സിജന്‍ സപ്ലൈ വിച്ഛേദിക്കാന്‍ കഴിഞ്ഞെങ്കിലും അടച്ചിട്ട മുറിയായതു കൊണ്ട് പുക ഉയരുകയായിരുന്നു എന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു.





