തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലെ യൂണിറ്റ് വിപുലീകരിച്ച് പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻട്രോളജി ഡിപ്പാർട്ട്മെന്റ് ആക്കുന്നതിന്റെ ഭാഗമായാണ് ഈ തസ്തിക സൃഷ്ടിച്ചത്. 93 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക എൻഡോസ്‌കോപ്പി മെഷീൻ എസ്.എ.ടി.യിൽ ഉടൻ സ്ഥാപിക്കും. ഉദര സംബന്ധമായ രോഗങ്ങൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ പുതിയ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതോടെ സാധിക്കും. Read More…
Tag: tvm medical college
ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
നൂതന സ്ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം. ഈ സർക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്‌നോസ്റ്റിക് സെറിബ്രൽ ആൻജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റർവെൻഷൻ പ്രൊസീജിയറും ഉൾപ്പെടെ 375 ന്യൂറോ ഇന്റർവെൻഷൻ പ്രൊസിസീജറുകൾ നടത്തി. അതിൽ തന്നെ രാജ്യത്ത് അപൂർവമായി ചെയ്യുന്ന ഇന്റർവെൻഷൻ ചികിത്സകളും ഉൾപ്പെടുന്നു. നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളേയും Read More…
തിരുവനന്തപുരം മെഡിക്കൽ കോളേജ് സെന്റർ ഓഫ് എക്സലൻസ്: ഔദ്യോഗിക അറിയിപ്പ് ലഭിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേൺസ് ചികിത്സയുടേയും സെന്റർ ഓഫ് എക്സലൻസായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്മെന്റിനുമുള്ള ദേശീയ പരിപാടിയുടെ (NPPMT&BI) ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തത്. ട്രോമ, ബേൺസ് പരിചരണത്തിനായി കേന്ദ്ര സർക്കാർ ആദ്യമായി പ്രഖ്യാപിച്ച സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ തന്നെ ഇടം പിടിക്കാൻ കേരളത്തിനായി. ഡൽഹി എയിംസ്, ഡൽഹി സഫ്ദർജംഗ്, പുതുച്ചേരി ജിപ്മർ, പിജിഐ Read More…


