Kerala News

കെ രാധാകൃഷ്ണൻ എം.പിയെ ജാതീയമായി അധിക്ഷേപിച്ച പ്രതിയെ റിമാൻഡ് ചെയ്തു

തൃശൂർ:- കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണല ത്തിൽ നിന്നും വിജയിച്ച എൽ. ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണർ എം പി യെ ജാതീയമായി അധിക്ഷേപിച്ച പ്രതി മായന്നൂർ സ്വദേശി വലിയ പറമ്പിൽ വിപിൻദാസിനെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായുള്ള അതിരൂ ങ്ങൾ തടയുന്നതിനുള്ള സ്പെ ഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് റിമാൻഡ് ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മണ്ഡല ത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനുള്ള പര്യടനം നടത്തിയതിന്റെ വാർത്ത, ചേലക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈറ്റ് വിഷൻ എന്ന യൂട്യൂബ് ചാനൽ അപ് ലോഡ് ചെയ്ത വീഡിയോക്ക് താഴെയാണ് പ്രതി ജാതീയമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും വിധത്തിൽ പ്രതി കമന്റ് ചെയ്തത്. 2024 ജൂൺ9ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആറ്റൂർ ഭഗവതിക്കുന്ന് സ്വദേശി ബി.കെ. തങ്കപ്പൻ നൽകിയ പരാതിയിൽ പഴയന്നൂർ പോലീസാണ്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത് വിദേശത്തായിരുന്ന പ്രതിയെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ GSI ലിപ്സൺ കൂട്ടി കൊണ്ടുവന്ന് ഡിറ്റക്ഷൻ സെന്ററിൽ പാർപ്പിച്ച ശേ ഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുന്ദംകുളം ഡി.വൈ എസ് പി.സി.ആർ.സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഏ.കെ.കൃഷ്ണൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *