പൂങ്കുന്നം -ഗുരുവായൂർ റോഡിലെ kstp യുടെ നിർമാണ പ്രവർത്തനങ്ങൾ മൂലം നിരന്തരമായി പൈപ്പ് ലൈൻ പൊട്ടി രണ്ടു മാസത്തോളമായി കുടിവെള്ളം തടസപ്പെട്ടിരിക്കുകയാണെന്ന് ബിജെപി കൗൺസിലർമാർ പരാതിപ്പെട്ടു. വാട്ടർ അതോറിറ്റി ഇതിൽ വേണ്ട പോലെ ഇടപെടുന്നില്ലെന്നും ജനങ്ങളുടെ കുടിവെള്ള പ്രശ്നമാണെന്നറിഞ്ഞിട്ടും ത്വരിത ഗതിയിൽ കാര്യങ്ങൾ ചെയ്യാതെ നിസ്സംഗ മനോഭാവമാണ് kstp യുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ളതെന്നും പറയുന്നു. കോർപ്പറേഷൻ ജല വിതരണം നടത്തുന്ന പ്രദേശങ്ങളിൽ വെള്ളത്തിനു ശക്തി കുറവാണെന്നും ചില പ്രദേശങ്ങളിൽ ചെളിവെള്ളമാണ് വരുന്നതെന്നും കൗൺസിലർമാർ അറിയിച്ചു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി കൗൺസിലർമാരായ ഡോ വി ആതിര, എൻ പ്രസാദ്, നിജി കെ ജി എന്നിവർ ആവശ്യപ്പെട്ടു





