കൊച്ചി: ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തി.
ഹൈക്കോടതിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഉടന്‍ സിറ്റി പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി രണ്ട് മണിക്കൂര്‍ വ്യാപക പരിശോധന നടത്തി.
പരിശോധനയ്ക്കുശേഷം യാതൊരു സ്‌ഫോടകവസ്തുവും കണ്ടെത്തിയില്ല എന്നതോടെയാണ് സന്ദേശം വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. തീവ്രപരിശോധനകള്‍ക്കൊടുവില്‍ സുരക്ഷ ഉറപ്പാക്കിയതോടെയാണ് ഹൈക്കോടതിയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്.
എങ്കിലും ഹൈക്കോടതി ജീവനക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ ബാഗുകളോ വസ്തുക്കളോ കണ്ടാൽ ഉടന്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





