നാക്ക് പിഴവിന്റെ പേരിൽ ആദ്യ കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമാണ് രാഹുൽ ഗാന്ധി നാക്കു പിഴവിന്റെ പേരിൽ കോടതിയിൽ മാപ്പ് പറഞ്ഞ് തടി ഊരിയ ആൾ ആണ്. അന്ന് നടന്ന ചർച്ചയിൽ ഒരിക്കലും രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിനെ വധിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത് രാജ്യത്തിനെതിരായി സായുധകലാപമായി വരുന്ന ഏതൊരു സംഘത്തെയും കൈകാര്യം ചെയ്യേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സുരക്ഷാ സൈന്യത്തിന് സാധിക്കും എന്നാണ് ഇതിന്റെ പേരിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡുമായി പോലീസ് വന്നാൽ വെറുതെ ഇരിക്കില്ല എന്ന് തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ പറഞ്ഞപ്പോൾ സിപിഎമ്മിന് പൊള്ളി കോൺഗ്രസ് – സിപിഎം ഐക്യമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ബിജെപി നിയമപരമായി നേരിടും നേപ്പാളിലെയും ബംഗ്ളാദേശിലെയും പോലെ ഇന്ത്യയിലും ബിജെപി നേതാക്കളെ അടിച്ചോടിക്കണം എന്നു പറഞ്ഞ അരുന്ധതി റോയ്ക്കെതിരെ കേസ്‌ടുക്കാൻ പിണറായി വിജയന് സാധിക്കുമോ
ജനാധിപത്യ രാജ്യത്ത് ഭരണഘടനയും നിയമനിർമ്മാണ സംവിധാനങ്ങളും ശക്തമായി നിൽക്കുന്ന ഈ കാലത്ത് സായുധ കലാപത്തെയും കുറിച്ചും തോക്കു വിപ്ലവത്തെ കുറിച്ചും ഒക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവരാണ് ക്രൂശിക്കപ്പെടേണ്ടത്.
സഹപ്രവർത്തകരെ പോലും കബളിപ്പിച്ചുകൊണ്ട് വിദേശയാത്ര നടത്തി ജീവിതം ആസ്വദിച്ചു നടക്കുന്ന രാഹുൽ ഗാന്ധി ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒരു വെല്ലുവിളിയായി ഒരു ഘട്ടത്തിലും ഉയർന്നുവന്നിട്ടില്ല എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.





