ചാനൽ ചർച്ചയിൽ രാഹുൽഗാന്ധിക്കെതിരെ പറയുന്നു എന്ന് പറഞ്ഞു കോൺഗ്രസ് പാർട്ടി ബിജെപിയുടെ എറണാകുളം മേഖല സെക്രട്ടറിയും ചാനൽ ചർച്ചകളിലെ നിറസാന്നിധ്യവുമായ പ്രിന്റു മഹാദേവനെതിരെ നടത്തുന്നത് നാണംകെട്ട രാഷ്ട്രീയമാണ്. അതിന്റെ പേരിൽ ബിജെപി നേതാക്കന്മാരുടെ വീട്ടിൽ പോലീസിനെ വിട്ട് അതിക്രമം നടത്താൻ ഉള്ള നീക്കത്തെ ശക്തമായ എതിർക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ പറഞ്ഞു. ബിജെപി നേതാക്കൻ മാരുടെ വീടുകളിൽ അന്യായമായി റെയഡ് നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഇന്ന് നേരിടുന്ന വിവിധ വിഷയങ്ങളുണ്ട് അതോടൊപ്പം പ്രതിപക്ഷത്തിന്റെ ഐക്യത്തിലുള്ള കുറവുകൊണ്ടും പരസ്പരമുള്ള നേതാക്കളുടെ പടല പിണക്കങ്ങളും തമ്മിൽ തല്ലും സ്ത്രീ വിഷയവും ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി കെസി വേണുഗോപാലും വി ഡി സതീശനും നടത്തിക്കൊണ്ടിരിക്കുന്ന പൊറോട്ട നാടകത്തിന്റെ ഇരയാകാൻ പ്രിന്റു മഹാദേവനെ വിട്ടുതരാൻ ബിജെപി തയ്യാറാവില്ല എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
ബിജെപി മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോത്തു പറമ്പിൽ, കർഷക ജില്ലാ പ്രസിഡണ്ട്,
എ ജി രാജേഷ്, ജില്ലാ സെക്രട്ടറിമാരായ മുരളീ കുളങ്ങാട്ട്, പ്രവീൺ പി പി, എന്നിവർ പ്രസംഗിച്ചു മണ്ഡലം പ്രസിഡണ്ട് മാരായ രഘുനാഥ് സി മേനോൻ, അശ്വിൻ വാര്യർ, വിശ്വൻ എം ആർ, മഹിളാ മോർച്ച ജില്ല പ്രസിഡന്റ് ശീതൾ രാജൻ, ജനറൽ സെക്രട്ടറി
ഭാഗ്യരതി ചന്ദ്രൻ, ജ്യോതിലക്ഷ്മി, പ്രിയ അനിൽ എന്നിവർ നേതൃത്വം നൽകി.





