അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നതിനുള്ള മുന്നോടിയായി ലീവിൽ പ്രവേശിച്ചു. ഇതോടെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതല ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ മനോജ് ആർ ന് കൈമാറി.
തിരുവനന്തപുരം സ്വദേശിയായ മനോജ് ആർ താൽക്കാലികമായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലകൾ നിർവഹിക്കും.





