Kerala News

കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് നിർണായക നിർദേശങ്ങൾ: പാർക്കിംഗ് മുതൽ സ്നാനം, ആരതി വരെ ശ്രദ്ധിക്കേണ്ടത്

കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് സംഘാടകർ നിർദേശങ്ങൾ പുറത്തിറക്കി. രാവിലെ എത്തുന്നവർക്കും ഉച്ചയ്ക്ക് ശേഷം എത്തുന്നവർക്കുമായി പാർക്കിംഗ്, ദർശനം, സ്നാനം, ആരതി എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

രാവിലെ 11 മണിക്ക് മുൻപ് എത്തുന്നവർക്ക്:

  • നവാമുകുന്ദ ക്ഷേത്രം കഴിഞ്ഞ് തിരൂർ റോഡിൽ (തിരൂർ ഭാഗത്തേക്ക്) ആദ്യ പെട്രോൾ പമ്പിന് ശേഷം ഇടത് വശത്ത് ചെറുവാഹനങ്ങൾക്ക് ഫ്രീ പാർക്കിംഗ്.
  • വലിയ വാഹനങ്ങൾക്ക് തിരൂർ റോഡിൽ രണ്ടാം പമ്പിന് ശേഷം ഫ്രീ പാർക്കിംഗ്.
  • ആദ്യം നവാമുകുന്ദ ക്ഷേത്ര ദർശനം നടത്തുക. തുടർന്ന് തിരൂർ റോഡിലെ അമ്മു അന്നദാന സ്റ്റാളിൽ ഭക്ഷണം കഴിച്ച് പാലം കടന്ന് സ്നാന ഘട്ടിൽ പ്രവേശിക്കാം.
  • സ്നാനത്തിന് മുൻപ് നദിയുടെ മറുകരയിലെ ശിവ–ബ്രഹ്മ ക്ഷേത്ര ദർശനം പൂർത്തിയാക്കി യജ്ഞപന്തലിൽ വിശ്രമിക്കാം.
  • വൈകിട്ട് 4 മണിയോടെ ആരതി ഘട്ടിൽ ഇരുന്ന് ആരതി അടുത്തുനിന്ന് കാണാം.
  • തുടർന്ന് പാലത്തിൽ തിരക്ക് ഒഴിവാക്കി ക്യൂവിൽ നിന്ന് കടന്ന് രാത്രിയിലത്തെ അന്നദാനം കഴിച്ച് മടങ്ങാം.

ഉച്ചയ്ക്ക് 12 മണിയോടെ (തവന്നൂർ ഭാഗത്ത്) എത്തുന്നവർക്ക്:

  • ചെറുവാഹനങ്ങൾക്ക് ശിവക്ഷേത്ര ഗ്രൗണ്ടിൽ പാർക്കിംഗ്.
  • വലിയ വാഹനങ്ങൾക്ക് 800 മീറ്റർ അകലെയായിരിക്കും പാർക്കിംഗ്; ശിവക്ഷേത്രത്തിലേക്ക് നടന്ന് വരണം.
  • എത്തിയ ഉടൻ ശിവ–ബ്രഹ്മ ക്ഷേത്ര ദർശനം, തുടർന്ന് ശിവക്ഷേത്ര അങ്കണത്തിലെ അന്നദാനം.
  • പുഴയുടെ നടുവിലൂടെ ഉള്ള വഴിയിലൂടെ യജ്ഞശാലയിലെത്തി സ്നാനം പൂർത്തിയാക്കി ആരതി ഘട്ടിൽ ഇരിക്കുക.
  • പിന്നീട് നവാമുകുന്ദ ക്ഷേത്ര ദർശനത്തിനായി പാലം കടക്കുമ്പോൾ നീണ്ട ക്യൂ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ആവശ്യമായവർ മാത്രം ദർശനം നടത്തണമെന്ന് നിർദേശം. ആരതി അടുത്തുനിന്ന് കാണുന്നതാണ് ഉചിതം.

സംഘങ്ങളായി എത്തുന്നവർക്ക്:

  • മൊബൈൽ നെറ്റ്‌വർക്ക് ജാം ആയിരിക്കാം; ആരതി കഴിഞ്ഞ് കൂടിച്ചേരാനുള്ള സമയം, സ്ഥലം മുൻകൂട്ടി തീരുമാനിക്കുക.
  • ആരതി കഴിഞ്ഞ് അരമണിക്കൂർ വരെ നെറ്റ്‌വർക്ക് പ്രശ്നം ഉണ്ടാകാം.
  • പാലം ഇറങ്ങുമ്പോൾ ഒറ്റ വരിയായി മാത്രം നീങ്ങുക.
  • വയോധികർക്കായി 10 പേരടങ്ങുന്ന വളണ്ടിയർ സംഘത്തെ നിയോഗിക്കുക.

പൊതു നിർദേശങ്ങൾ:

  • സ്വർണ്ണാഭരണങ്ങൾ കഴിവതും വീട്ടിൽ സൂക്ഷിക്കുക.
  • കുട, ചെരുപ്പ്, വെള്ളക്കുപ്പി കൈവശം വയ്ക്കുക; സേവാഭാരതി കൗണ്ടറിൽ നിന്ന് ചുക്ക് വെള്ളം ലഭിക്കും.
  • തിരക്കും ക്യൂവും കണ്ട് പരിഭ്രമിക്കരുത്; അന്നദാന സ്റ്റാളിൽ ഒരേസമയം 1000 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.
  • അസ്വസ്ഥത തോന്നിയാൽ ഉടൻ ഇരുന്ന് സേവാഭാരതി പ്രവർത്തകരെ അറിയിക്കുക; മെഡിക്കൽ ടീം എത്തും.
  • ഒറ്റപ്പെട്ടാൽ അടുത്ത വളണ്ടിയറോട് മൈക്ക് പോയിന്റിലേക്ക് എത്തിക്കാൻ പറയുക.
  • കൂടെയുള്ളവരുടെ കുറഞ്ഞത് അഞ്ച് ഫോൺ നമ്പർ എഴുതി കൈവശം വയ്ക്കുക.

പ്രത്യേക അറിയിപ്പ്:
രാവിലെ 8.30ന് മുൻപ് സ്നാന ഘട്ടിലെത്തുന്നവർക്ക് സ്വാമിമാരോടൊപ്പം മന്ത്രജപത്തോടെ സ്നാനം ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *