കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് സംഘാടകർ നിർദേശങ്ങൾ പുറത്തിറക്കി. രാവിലെ എത്തുന്നവർക്കും ഉച്ചയ്ക്ക് ശേഷം എത്തുന്നവർക്കുമായി പാർക്കിംഗ്, ദർശനം, സ്നാനം, ആരതി എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11 മണിക്ക് മുൻപ് എത്തുന്നവർക്ക്: ഉച്ചയ്ക്ക് 12 മണിയോടെ (തവന്നൂർ ഭാഗത്ത്) എത്തുന്നവർക്ക്: സംഘങ്ങളായി എത്തുന്നവർക്ക്: പൊതു നിർദേശങ്ങൾ: പ്രത്യേക അറിയിപ്പ്:രാവിലെ 8.30ന് മുൻപ് സ്നാന ഘട്ടിലെത്തുന്നവർക്ക് സ്വാമിമാരോടൊപ്പം മന്ത്രജപത്തോടെ സ്നാനം ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.
Tag: mahakumba mela
തിരുനാവായ മഹാമാഘം 2026 :- ഭാരതപ്പുഴയുടെ തീരത്ത് പുനർജനിക്കുന്ന പൈതൃകം
ഭാരതപ്പുഴയുടെ തീരത്തുള്ള പുണ്യഭൂമിയായ തിരുനാവായ, നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മീയതയും ഇഴചേർന്ന മണ്ണാണ്. കേരളത്തിന്റെ ‘കുംഭമേള’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘തിരുനാവായ മഹാമാഘം’ 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ അതിവിപുലമായി ആഘോഷിക്കപ്പെടുന്നു. നാടിന്റെ പ്രാചീന ധർമ്മപാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ഒരു മഹത്തായ യജ്ഞമാണിത്. ഐതിഹ്യവും ചരിത്രവുംദേശത്തിന്റെ രക്ഷയ്ക്കും ജനങ്ങളുടെ അഭിവൃദ്ധിക്കുമായി പരശുരാമന്റെ അഭ്യർത്ഥനപ്രകാരം ബ്രഹ്മദേവൻ യാഗം ചെയ്ത ഭൂമിയാണ് തിരുനാവായയിലെ നിളാതീരം. അതിവിശിഷ്ടമായ മാഘമാസത്തിലാണ് ഈ യാഗം നടന്നത്. യാഗസമയത്ത് ഗംഗാദേവിയുടെ നേതൃത്വത്തിൽ ഭാരതത്തിലെ സമസ്ത പുണ്യതീർത്ഥങ്ങളും Read More…
കേരളവും മഹാകുഭമേളയ്ക്ക് ഒരുങ്ങുന്നു, തിരുന്നാവായ വേദിയാകും
തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും വേദിയാകുന്നു. ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, പ്രയാഗ്‌രാജ് എന്നീ നാല് പ്രധാന കുംഭമേളകള്‍ക്ക് സമാനമായി മലപ്പുറം തിരുന്നാവായയും തീര്‍ഥാടക സംഗമ ഭൂമിയാകും. തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് 2026 ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ കുംഭമേള അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 23 ന് നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ മേളയുടെ സംഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏകോപിക്കാന്‍ സ്വീകരണ സമിതിക്ക് രൂപം നല്‍കും. Read More…



