തൃശ്ശൂർ: കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന നിരാഹാര സമരം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 32 കോടി രൂപയിലധികം ലോൺ തട്ടിപ്പ് നടന്നു എന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിട്ടും തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് കുട്ടനെല്ലൂർ ബാങ്കിലും നടന്നിട്ടുള്ളത്. തട്ടിപ്പ് ചൂണ്ടിക്കാണിച്ച ബാങ്ക് ജീവനക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന സിപിഎം നിലപാട് സഹകാരികളോടുള്ള വെല്ലുവിളിയാണ്. പോലീസിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും തട്ടിപ്പ് നടത്തിയ ഒരാളെയും ഇഡി വെറുതെ വിടില്ലെന്നും അനീഷ്കുമാർ പറഞ്ഞു.തൃശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐ നിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ NRറോഷൻ.V ആതിര മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ബിജോയ് തോമസ്,ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത്. മുരളി കൊളങ്ങാട്ട്. സുന്ദരരാജൻ മാസ്റ്റർ.ഷാജൻ ദേവസ്വംപറമ്പിൽ. റെജി. പ്രിയ അനിൽ, കൗൺസിലർ വിനോദ് പൊള്ളഞ്ചേരി എന്നിവർ സംസാരിച്ചു.
