ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതി കളുടെ
സ്വത്ത് ജപ്തി ചെയ്തനടപടി സ്ഥിരപ്പെടുത്തണമെന്ന
തൃശ്ശൂർ ജില്ലാ കളക്ടർ ബോധിപ്പിച്ച ഹർജി
തേർഡ് അഡീഷണൽ
സെഷൻ കോടതി ജഡ്ജ് T K മിനിമോൾ അനുവദിച്ചു ഉത്തരവായി.
ജില്ല കളക്ടർ പബ്ലിക് പ്രോസീക്യൂട്ടർ മുഖേന ബോധിപ്പിച്ച ഹർജിയിൽ
ഹൈറിച്ചിന്റെയും, ഹൈറിച്ച് ഡയറക്ടർ മാരുടെയും ഭൂസ്വത്തുകളും വാഹനങ്ങളും ബാങ്ക് അക്കൗണ്ടകളുമാണ് ജപ്തി ചെയ്തത്.ഇപ്രകാരം ജപ്തി ചെയ്തതിൽ 11 വാഹനങ്ങളും 5 വില്ലേ ജുകളിലായി സ്ഥിതിചെയുന്ന ഭൂമിയും കൂടാതെ 67 ബാങ്ക് അക്കൗണ്ടു കളിലായി ഉള്ള 210 കോടിയിൽ അധികം വരുന്ന സ്വത്തുക്കളാണ് ഉള്ളത്.
ഈ സ്വത്തുക്കൾ സർക്കാർ ഏറ്റടുക്കുo.
തൃശ്ശൂർ ജില്ലാ കളക്ടറുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്
ബഡ്‌സ് ആക്ട് അനുസരിച്ച്
പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയത്.കേസിൽ ജില്ല കളക്ടർക്കു വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ KN സിനിമോൾ ഹാജരായി. ജപ്തി വിടുതൽ ചെയ്യണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി.