കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണകേസിൽ പാചകക്കാരിയായ ശാന്തയും ,ഇവരുടെ ബന്ധുവായ പ്രകാശനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു വർഷമായി എം.ടിയുടെ വീട്ടിൽ പാചകം ചെയ്തുവരികയായിരുന്നു ശാന്ത, പലതവണയായി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായാണ് പൊലീസിന്റെ നിഗമനം. ശാന്തയെ മോഷണത്തിൽ സഹായിച്ചവരിൽ പ്രകാശനും ഉൾപ്പെടുന്നു.
മോഷണം കഴിഞ്ഞ മാസം 22 നും 30 നും ഇടയിൽ എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് നടന്നതെന്ന് കരുതപ്പെടുന്നു. 26 പവൻ സ്വർണം അലമാരയിൽ നിന്നും മോഷണം പോയതായി റിപ്പോർട്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.