പാലക്കാട്: പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള 17 പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും യാത്രയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസഹാക്, വാര്‍ഡംഗം ആസിയ, പഞ്ചായത്ത് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ദിനു ശങ്കര്‍, നേഴ്സ്, പാലിയേറ്റീവ് വോളന്റീര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു. രാവിലെ 8.30 യോടെ ആരംഭിച്ച യാത്ര രാത്രി ഒമ്പതരയോടെ അവസാനിച്ചു.
Related Articles
ഗുരുവായൂരിൽ ഡിസംബർ 13 ന് നാരായണീയ ദിനം
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും.നാരായണീയം ദശക പാഠ അക്ഷരശ്ലോക മൽസരങ്ങൾ നവംബർ 9, 10 തീയതികളിൽ.ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠമൽസരങ്ങൾ. നവംബർ 9 ന് രാവിലെ 9 മണി മുതൽ എൽ.പി, യുപി, എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടക്കും. എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അന്നേദിവസം നടക്കും. നവംബർ പത്തിന് രാവിലെ Read More…
അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ
മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് Read More…
ഇരിങ്ങാലക്കുട കോടതി സമുച്ചയം/ രണ്ടാംഘട്ട നിർമ്മാണത്തിന് നാളെ തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് നാളെ (ഫെബ്രുവരി 10) തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി ഡോ ബിന്ദു നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയിരിക്കും. 64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 Read More…