എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. പിആർ ശ്രീജേഷിന് പത്മഭൂഷൺ. ഡോ: ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷൺ. ഐ.എം വിജയന് പത്മശ്രീ. കെ.ഓമനക്കുട്ടിയമ്മ പത്മശ്രീ. നടി ശോഭന, നടൻ അജിത് എന്നിവർക്ക് പത്മഭൂഷൺ. ഗസൽ ഗായകൻ പങ്കജ് ഉദാസിന് പത്മഭൂഷൺ.
Tag: M T Vasudevan nair
എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്
എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘സുകൃതം വാസുദേവം’ എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുപാട് വിശ്വപ്രസിദ്ധരായ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് എംടിയാണ്. കൂടാതെ മലയാളത്തിലെ രണ്ട് തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുത്തതിൽ പത്രാധിപരായ എംടിക്ക് പ്രധാനപെട്ട പങ്കുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചുറ്റുവട്ടത്തുനിന്ന് കണ്ടെടുത്ത മനുഷ്യരെ കഥാപാത്രങ്ങളാക്കി അവരിലൂടെ Read More…
എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന് (ഡിസംബർ 31ന്); മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, Read More…
എംടി പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ: കെ.സുരേന്ദ്രൻ
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻകെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തി ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ Read More…
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും Read More…
എം. ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണകേസിൽ പാചകക്കാരിയായ ശാന്തയും ,ഇവരുടെ ബന്ധുവായ പ്രകാശനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു വർഷമായി എം.ടിയുടെ വീട്ടിൽ പാചകം ചെയ്തുവരികയായിരുന്നു ശാന്ത, പലതവണയായി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായാണ് പൊലീസിന്റെ നിഗമനം. ശാന്തയെ മോഷണത്തിൽ സഹായിച്ചവരിൽ പ്രകാശനും ഉൾപ്പെടുന്നു.മോഷണം കഴിഞ്ഞ മാസം 22 നും 30 നും ഇടയിൽ എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് നടന്നതെന്ന് കരുതപ്പെടുന്നു. 26 പവൻ സ്വർണം അലമാരയിൽ നിന്നും മോഷണം പോയതായി Read More…





