കൊച്ചി: മലയാള സിനിമ താരസംഘടനയായ ‘അമ്മ’യിൽ പുതിയ കമ്മിറ്റി ഉടൻ വരും എന്ന് നടൻ സുരേഷ് ഗോപി അറിയിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്ക് ശേഷം ‘അമ്മ’ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത്, പുതിയ കമ്മിറ്റിയിലേക്ക് ഉള്ള തുടക്കത്തിന് താനാണ് നേതൃത്വം കൊടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ‘അമ്മ’ കുടുംബ സംഗമവും സംഘടിപ്പിച്ചു. “അമ്മ ശക്തമായി തിരിച്ച് വരും, എല്ലാവരെയും കൂടി നയിക്കും,” എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പുതിയ കമ്മിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മോഹൻലാലുമായി ആലോചിച്ച് തിരുമാനമെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജി വയ്ക്കുകയും, തുടർന്ന് പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജി വെക്കുകയായിരുന്നു