Kerala News

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലും വേഗതയിലും മാറ്റങ്ങളുമായി റെയിൽവേ

കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടേതടക്കം സമയം വെള്ളിയാഴ്ച മുതല്‍ മാറി. മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ സമയമാറ്റം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൊങ്കൺ പാതയിൽ മണ്‍സൂണ്‍ കാലത്ത് 40- 75 കിലോ മീറ്ററായി വേഗം കുറച്ച ട്രെയിനുകള്‍ ഇനി 110 കിലോ മീറ്ററിലോടും. ഇതിനാൽ കേരളത്തിലേക്കുള്ളവ നേരത്തേ എത്തും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികള്‍ക്ക് പുതിയ സമയമാണ്.

Leave a Reply

Your email address will not be published. Required fields are marked *