തൃശ്ശൂര്‍ ജില്ലയിലെ എം 34 കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 41 ചേരമാന്‍ മസ്ജിദ് കൗണ്‍സില്‍, ജി 07 ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 03 പൂശിപള്ളി വാര്‍ഡ്, ജി 44 നാട്ടിക ഗ്രാമപഞ്ചായത്തിലെ 09 ഗോഖലെ വാര്‍ഡ് എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. നാമനിര്‍ദ്ദേശപത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 23 ന് നടക്കും. ഡിസംബര്‍ 10 ന് വോട്ടെടുപ്പും, ഡിസംബര്‍ 11 ന് ഫലപ്രഖ്യാപനവും നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.





