ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിവരം പ്രധാനമന്ത്രി തന്നെയാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ചോ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.





