Health India Medical News Politics

എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി കേന്ദ്രങ്ങൾ സ്ഥാപിക്കും: അസം മുഖ്യമന്ത്രി

ഗുവാഹത്തി: ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി അസമിലെ എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജോർഹട്ടിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ദ്വിദിന സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ലഹരിവിമുക്തി കേന്ദ്രങ്ങൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തുമെന്നും എല്ലാ ജില്ലകളിലും സർക്കാർ കേന്ദ്രങ്ങൾ Read More…

India Medical News

അസമിൽ പ്രളയബാധിതരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ

ഗുവാഹത്തി: ഈ വർഷത്തെ പ്രളയത്തിൽ മരണമടയുകയോ കാണാതാകുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള മാനദണ്ഡങ്ങളിൽ അസം സർക്കാർ ഇളവ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നിലവിലെ സഹായത്തിന് പുറമെ അധികമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നതിന് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ ആ നിബന്ധന ഒഴിവാക്കി സർക്കിൾ Read More…

India News Politics

31,789 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസം കരാറിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇതുവരെ 1,72,673 അനധികൃത വിദേശികളെ കണ്ടെത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ അറിയിച്ചു. ഇവരിൽ 31,789 പേരെ മാത്രമാണ് ഇതുവരെ തിരിച്ചയക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എജിപി എംഎൽഎ ദിപ്തിമയി ചൗധരി ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും കണ്ടെത്തിയവരിൽ 31,789 പേരെയാണ് ഇതുവരെ നാടുകടത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരെ ഏത് Read More…

India News Politics

എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

16-ാമത് അസം നിയമസഭയുടെ ആദ്യ ദിനത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കർ ചന്ദ്ര മോഹൻ പട്ടോവാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അസമീസ് ഭാഷയിലാണ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്തത്. അംഗങ്ങൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന അംഗീകൃത ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് പ്രോടെം സ്പീക്കർ അറിയിച്ചു. മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് എംഎൽഎമാരും അസമീസ്, ബംഗാളി, ബോഡോ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്തു.

India News Politics

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ മേയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ഞായറാഴ്ച ഹിമാന്ത ബിശ്വ ശർമ്മയെ സംസ്ഥാന മുഖ്യമന്ത്രിയായി നിയമിച്ചു. ഇതോടെ അസമിൽ എൻഡിഎയുടെ തുടർച്ചയായ മൂന്നാം സർക്കാരിനാണ് വഴിയൊരുങ്ങിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭ കക്ഷി യോഗത്തിൽ ഏകകണ്ഠേന ഹിമാന്തയെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഹിമന്ത ബിശ്വ ശർമ്മ സഖ്യകക്ഷി നേതാക്കളോടൊപ്പം ലോക് ഭവനിൽ എത്തി ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 164(1) പ്രകാരമാണ് മുഖ്യമന്ത്രിയായി നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി രവി കോട്ട Read More…