India News Politics

31,789 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസം കരാറിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇതുവരെ 1,72,673 അനധികൃത വിദേശികളെ കണ്ടെത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ അറിയിച്ചു. ഇവരിൽ 31,789 പേരെ മാത്രമാണ് ഇതുവരെ തിരിച്ചയക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എജിപി എംഎൽഎ ദിപ്തിമയി ചൗധരി ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും കണ്ടെത്തിയവരിൽ 31,789 പേരെയാണ് ഇതുവരെ നാടുകടത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരെ ഏത് രാജ്യത്തേക്കാണ് തിരിച്ചയച്ചതെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

അസം കരാർ പ്രകാരമുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതും തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതിയാണ് നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *