സെർബിയ: ഇന്ത്യയുടെ പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിച്ചുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സെർബിയയും തമ്മിലുള്ള സൗഹൃദവും വളർന്നുവരുന്ന പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
ബെൽഗ്രേഡിലെ പാലസ് ഓഫ് സെർബിയയിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ 65-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
പരസ്പര ബഹുമാനത്തിലും പൊതുതാൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-സെർബിയ സൗഹൃദവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ആവർത്തിച്ചുവെന്ന് റിജിജു പറഞ്ഞു.





