Business Economy Growth India International News Politics

സെർബിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

സെർബിയ: ഇന്ത്യയുടെ പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിച്ചുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സെർബിയയും തമ്മിലുള്ള സൗഹൃദവും വളർന്നുവരുന്ന പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ബെൽഗ്രേഡിലെ പാലസ് ഓഫ് സെർബിയയിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ 65-ാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. പരസ്പര ബഹുമാനത്തിലും പൊതുതാൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-സെർബിയ സൗഹൃദവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ആവർത്തിച്ചുവെന്ന് റിജിജു പറഞ്ഞു.

Kerala News Politics

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലെത്തി കേന്ദ്രമന്ത്രി കിരൺ റിജ്ജു

കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി കിരൺ റിജ്ജു കേരളത്തിലെത്തി. ചേലക്കര നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചാരാണർത്ഥമാണ് കേന്ദ്രമന്ത്രി ചേലക്കരയിൽ എത്തിയത്. ഏപ്രിൽ 9നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.