India News science Technology

അസമിൽ ഐഎസ്ആർഒയുടെ പുതിയ റഡാർ ഗവേഷണകേന്ദ്രം

ഇന്ത്യയുടെ ബഹിരാകാശ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ഐഎസ്ആർഒ അസമിലെ ഗുവാഹത്തിക്ക് സമീപം ചന്ദ്രാപൂരിൽ പുതിയ റഡാർ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു. സെപ്റ്റംബർ 21, 2026-ന് കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം നടന്നു. ‘പ്രോജക്ട് നെട്ര’യുടെ ഭാഗമായി സ്ഥാപിക്കുന്ന കേന്ദ്രത്തിൽ അത്യാധുനിക റഡാറുകളും ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളും ഉപയോഗിക്കും. ഉപഗ്രഹങ്ങൾ, റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ, ബഹിരാകാശത്തെ മറ്റ് വസ്തുക്കൾ എന്നിവ നിരീക്ഷിക്കും. ഇന്ത്യയുടെ ബഹിരാകാശ ആസ്തികളുടെ സുരക്ഷയും ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണശേഷിയും മെച്ചപ്പെടുത്തും. കേന്ദ്രത്തിനായി അസം സർക്കാർ ഏകദേശം 70 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്. വളർന്നുവരുന്ന Read More…

Health India Medical News Politics

എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി കേന്ദ്രങ്ങൾ സ്ഥാപിക്കും: അസം മുഖ്യമന്ത്രി

ഗുവാഹത്തി: ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി അസമിലെ എല്ലാ ജില്ലകളിലും സർക്കാർ ലഹരിവിമുക്തി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ജോർഹട്ടിൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ദ്വിദിന സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ലഹരിവിമുക്തി കേന്ദ്രങ്ങൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തുമെന്നും എല്ലാ ജില്ലകളിലും സർക്കാർ കേന്ദ്രങ്ങൾ Read More…

Health India News

അസമിൽ 2 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി; നാല് പേർ അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ശ്രീഭൂമി ജില്ലയിൽ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ 2 കോടി രൂപയോളം വിലവരുന്ന നിരോധിത യാബ ഗുളികകൾ പിടികൂടി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. 20,000 യാബ ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. തായ് ഭാഷയിൽ ‘ക്രേസി മെഡിസിൻ’ എന്നറിയപ്പെടുന്ന യാബ, മെത്താംഫെറ്റമിനും കഫീനും അടങ്ങിയ ലഹരി പദാർത്ഥമാണ്. ഇന്ത്യയിൽ യാബ ഗുളികകൾ കൈവശംവെക്കുന്നതും കടത്തുന്നതും നിയമവിരുദ്ധമാണ്. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമരുന്നിൻ്റെ Read More…

India News Politics

31,789 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: അസം കരാറിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇതുവരെ 1,72,673 അനധികൃത വിദേശികളെ കണ്ടെത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ അറിയിച്ചു. ഇവരിൽ 31,789 പേരെ മാത്രമാണ് ഇതുവരെ തിരിച്ചയക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എജിപി എംഎൽഎ ദിപ്തിമയി ചൗധരി ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും കണ്ടെത്തിയവരിൽ 31,789 പേരെയാണ് ഇതുവരെ നാടുകടത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരെ ഏത് Read More…

India News Politics

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ മേയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ഞായറാഴ്ച ഹിമാന്ത ബിശ്വ ശർമ്മയെ സംസ്ഥാന മുഖ്യമന്ത്രിയായി നിയമിച്ചു. ഇതോടെ അസമിൽ എൻഡിഎയുടെ തുടർച്ചയായ മൂന്നാം സർക്കാരിനാണ് വഴിയൊരുങ്ങിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭ കക്ഷി യോഗത്തിൽ ഏകകണ്ഠേന ഹിമാന്തയെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഹിമന്ത ബിശ്വ ശർമ്മ സഖ്യകക്ഷി നേതാക്കളോടൊപ്പം ലോക് ഭവനിൽ എത്തി ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 164(1) പ്രകാരമാണ് മുഖ്യമന്ത്രിയായി നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി രവി കോട്ട Read More…

India News

ദേശീയപാതയിൽ സി-130 ലാൻഡിങ്; അസമിൽ ചരിത്രനേട്ടവുമായി പ്രധാനമന്ത്രി മോദി

ഗുവാഹത്തി: അസമിലെ ദേശീയപാതയിൽ സി-130 ജെ സൂപ്പർ ഹെർക്കുലിസ് വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ഒരുദിവസത്തെ സന്ദർശനത്തിനായി എത്തിയ മോദി ശനിയാഴ്ച രാവിലെ മൊറാൻ ബൈപാസിലെ ദേശീയപാത 127-ൽ നിർമ്മിച്ച പ്രത്യേക റൺവേയിലായിരുന്നു ഇറങ്ങിയത്. ഏകദേശം 4.2 കിലോമീറ്റർ നീളത്തിൽ 100 കോടി രൂപ ചെലവഴിച്ചാണ് ഈ റൺവേ ഒരുക്കിയത്. യുദ്ധസമയത്തോ പ്രകൃതിക്ഷോഭങ്ങളിലോ അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുരക്ഷിതമായി ലാൻഡ് ചെയ്യാനും പറന്നുയരാനും ഈ Read More…