അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ഞായറാഴ്ച ഹിമാന്ത ബിശ്വ ശർമ്മയെ സംസ്ഥാന മുഖ്യമന്ത്രിയായി നിയമിച്ചു. ഇതോടെ അസമിൽ എൻഡിഎയുടെ തുടർച്ചയായ മൂന്നാം സർക്കാരിനാണ് വഴിയൊരുങ്ങിയത്.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭ കക്ഷി യോഗത്തിൽ ഏകകണ്ഠേന ഹിമാന്തയെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഹിമന്ത ബിശ്വ ശർമ്മ സഖ്യകക്ഷി നേതാക്കളോടൊപ്പം ലോക് ഭവനിൽ എത്തി ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 164(1) പ്രകാരമാണ് മുഖ്യമന്ത്രിയായി നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി രവി കോട്ട പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
മേയ് 12നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.





