India News

അനാഥ കുട്ടികൾക്ക് ‘ആഫ്റ്റർകെയർ സ്കീം’ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

സ്ഥാപനപരമായ സംരക്ഷണത്തിൽ നിന്ന് 18 വയസ് പിന്നിട്ട് പുറത്തുവരുന്ന അനാഥരും ദുര്‍ബലരുമായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി ‘ആഫ്റ്റർകെയർ സ്കീം’ ആരംഭിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു.

മദേഴ്‌സ് ഡേയ്ക്ക് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു കുട്ടിക്കും പ്രായപൂർത്തിയായ ശേഷം തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുതെന്നും സർക്കാർ അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി 2026-27 ബജറ്റിൽ 3.5 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *