ന്യൂഡൽഹി: പോക്സോ (POCSO) ബോധവത്കരണ മാസാചരണത്തിൻ്റെ ഭാഗമായി ഡൽഹിയിലെ എല്ലാ സ്കൂളുകളിലും കുട്ടികൾക്കായി ‘ഗുഡ് ടച്ച്–ബാഡ് ടച്ച്’ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ സ്കൂളുകളും നടപ്പാക്കണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അവർ വ്യക്തമാക്കി. രക്ഷിതാക്കൾ, അധ്യാപകർ, ഡൽഹി പൊലീസ്, ജില്ലാ മജിസ്ട്രേറ്റുമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ സംരംഭം കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള നഗരവ്യാപക ബോധവത്കരണ പ്രചാരണമായിരിക്കുമെന്ന് മുഖ്യമന്ത്രി Read More…
Tag: rekha gupta
നീറ്റ് റീ-ടെസ്റ്റ്: വിദ്യാർത്ഥികൾക്ക് ഡിടിസി ബസുകളിൽ സൗജന്യ യാത്ര
ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. സാധുവായ അഡ്മിറ്റ് കാർഡ് ഹാജരാക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 പരീക്ഷയുടെ റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി, സാധുവായ അഡ്മിറ്റ് കാർഡ് കാണിക്കുന്നവർക്ക് Read More…
അനാഥ കുട്ടികൾക്ക് ‘ആഫ്റ്റർകെയർ സ്കീം’ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
സ്ഥാപനപരമായ സംരക്ഷണത്തിൽ നിന്ന് 18 വയസ് പിന്നിട്ട് പുറത്തുവരുന്ന അനാഥരും ദുര്‍ബലരുമായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി ‘ആഫ്റ്റർകെയർ സ്കീം’ ആരംഭിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു. മദേഴ്‌സ് ഡേയ്ക്ക് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒരു കുട്ടിക്കും പ്രായപൂർത്തിയായ ശേഷം തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുതെന്നും സർക്കാർ അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി 2026-27 ബജറ്റിൽ 3.5 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത; പര്‍വേശ് സിങ് വര്‍മ ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരുടെ പിന്നാലെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങ് റാംലീലാ മൈതാനത്ത് നടക്കും. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രേഖ ഗുപ്ത, ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000 Read More…



