Education India News

സ്കൂളുകളിൽ ‘ഗുഡ് ടച്ച്–ബാഡ് ടച്ച്’ ക്ലാസുകൾ നടത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: പോക്സോ (POCSO) ബോധവത്കരണ മാസാചരണത്തിൻ്റെ ഭാഗമായി ഡൽഹിയിലെ എല്ലാ സ്കൂളുകളിലും കുട്ടികൾക്കായി ‘ഗുഡ് ടച്ച്–ബാഡ് ടച്ച്’ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ സ്കൂളുകളും നടപ്പാക്കണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അവർ വ്യക്തമാക്കി.

രക്ഷിതാക്കൾ, അധ്യാപകർ, ഡൽഹി പൊലീസ്, ജില്ലാ മജിസ്ട്രേറ്റുമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ സംരംഭം കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള നഗരവ്യാപക ബോധവത്കരണ പ്രചാരണമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *