Kerala News

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ ഓണാഘോഷം നടത്തി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ ഓണാഘോഷം നടത്തി. നേതൃത്വത്തിൽ ഓണപ്പൊലിമ ഓണാഘോഷം നടത്തി. തൃശ്ശൂരിലെ കലാസാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖന്മാർ അതിഥികളായി എത്തി. കേന്ദ്ര മന്ത്രി എന്ന നിലയിൽ ലോകത്തിന്റെ ഏതു കോണിലായാലും തൃശ്ശൂരിന്റെ വികസനം മാത്രമാണ് എന്റെ ഊണിലും ഉറക്കത്തിലെന്നു അദ്ദേഹം പറഞ്ഞു. ശ്രീ ജസ്റ്റിൻ ജേക്കബ്, പൂർണിമ സുരേഷ്, അഡ്വ. കെ ആർ ഹരി, പി കെ ബാബു പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സംഗീത സംവിധായകൻ ഔസപ്പച്ചൻ, പിന്നണി ഗായകൻ അനൂപ് ശങ്കർ, സ്വാമി നന്ദാൻമാജാനന്ദ, ഡി മൂർത്തി( ബ്രാഹ്മണ സഭ ) ഇബ്രാഹിംലാഹി ( ചെട്ടിയങ്ങാടി ജുമാ മസ്ജിദ് ), ശ്രീ ഈശ്വരൻ ( ആർഎസ്എസ് പ്രാന്ത കരുവാഹ്), ഫാദർ ശ്രീ റൂണോ വർഗീസ് , എം വി ഗോപകുമാർ, ഡെപ്യൂട്ടി കളക്ടർ ശ്രീമതി ജ്യോതി, എടിഎം ശ്രീ മുരളി, തഹസിൽദാർ ശ്രീമതി ജയശ്രീ, വിനോദ് പൊള്ളാഞ്ചേരി, എന്നിവർ പങ്കെടുത്തു.

പുളിക്കളി സംഘങ്ങൾക്ക് കേന്ദ്ര സഹായം ലഭിച്ചതിൽ വിവിധ പുലിക്കളി സംഘങ്ങൾ കേന്ദ്ര മന്ത്രിയെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ സുരേഷ് ഗോപി ചടങ്ങിൽ ആദരിച്ചു നാലു വയസ്സുകാരി തീർത്ഥലക്ഷ്മി, ( കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് ) അതുല്യ വിജയ് ( എഴുത്തുകാരി) ദക്ഷാപ്രസാദ്, രുദ്ര പ്രയാഗ്, ( ഏറ്റവും പ്രായം കുറഞ്ഞ കുട്ടി പുലി) യാമിനി സോനാ ( ഫിലിം ആർട്ടിസ്റ്റ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു, വിജയൻ മേപ്രത്, സുധീഷ് മേനോത്ത്പറമ്പ്, രവികുമാർ ഉപ്പത്, പ്രിന്റ്റു മഹാദേവ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *