പത്തനംതിട്ട: പമ്പാനദിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെയും ഭക്തിയുടെയും തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങളുടെയും മഹത്തായ പ്രതീകമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ തനതായ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ആറന്മുള വള്ളംകളിയെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭക്തിയുടെയും ആഘോഷത്തിൻ്റെയും അന്തരീക്ഷത്തിൽ സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും ഈ ഉത്സവത്തിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പമ്പാനദിയിൽ ആറന്മുളയിൽ നടക്കുന്ന ഉത്രട്ടാതി Read More…
Tag: onam
തലസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണാഘോഷങ്ങൾക്ക് സമാപനം
തിരുവനന്തപുരം: പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും വർണശബളമായ പ്രകടനങ്ങളുമായി തലസ്ഥാന നഗരിയിൽ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു. ഒരാഴ്ചയായി നടന്നുവന്ന സംസ്ഥാനതല ഓണാഘോഷങ്ങൾക്ക് വിപുലമായ സമാപന ഘോഷയാത്രയോടെയാണ് സമാപനമായത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും സംഗീത-നൃത്ത പരിപാടികളും ഘോഷയാത്രയിൽ അണിനിരന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കലാകാരന്മാരും കലാപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ Read More…
ഓണം തിരക്ക്; കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം
ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കെഎസ്ആർടിസിയുടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനയ്ക്ക് കാരണമായി. അധിക സർവീസുകളും കൃത്യമായ സർവീസ് ആസൂത്രണവും തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസി 8.07 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. അന്ന് 3,787 ബസുകൾ സർവീസ് നടത്തി. 12.78 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയ ബസുകളിൽ 22,02,992 യാത്രക്കാർ യാത്ര ചെയ്തതായി കെഎസ്ആർടിസി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ആകെ വരുമാനത്തിൽ 2.30 Read More…
ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഏവർക്കും മനോഹരമായ ഓണം ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവം സന്തോഷത്തിൻ്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ഇന്ന് കേരളക്കരക്ക് തിരുവോണം
ഇന്ന് മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം. സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും സന്ദേശങ്ങള്‍ വരും തലമുറകളിലേക്കും പകര്‍ന്ന് ഒരു തിരുവോണ നാളുകൂടി വന്നണഞ്ഞിരിക്കുന്നു. തുമ്പപ്പൂവും, മുക്കുറ്റിയും, ശംഖുപുഷ്പവും, കാക്കപ്പൂവും, കണ്ണാന്തളിയും, കൃഷ്ണകിരീടവും, കുറിഞ്ഞി പൂക്കളും, ചെമ്പരത്തിയും, മത്തപ്പൂവും, ചാമയുമെല്ലാം തേടി പറമ്പായ പറമ്പെല്ലാം അലഞ്ഞ് തിരികെ വരുമ്പോള്‍ കൂട നിറയെ പൂക്കളുമായി എത്തിയിരുന്ന കുസൃതിക്കുരുന്നുകളുടെ ആര്‍പ്പോ വിളികള്‍ ഇന്നത്തെ തലമുറക്ക് അന്യമായി കൊണ്ടിരിക്കുന്നു. തൃക്കാക്കരപ്പനും അതിനു ചുറ്റും ഇറുത്തു കൊണ്ടുവന്ന പൂക്കൾ മത്സരിച്ചിടാനോടുന്ന കുരുന്നുകളും നിർദേശങ്ങൾ നൽകുന്ന മുത്തശ്ശി Read More…
ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെയും രാജ്യത്തിനകത്തും വിദേശത്തുമുള്ള മലയാളികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ആശംസകൾ നേർന്നു. പ്രകൃതിയോട് നന്ദി പ്രകടിപ്പിക്കുന്ന അവസരമാണ് ഓണമെന്നും നമ്മുടെ സമ്പന്നമായ സംസ്കാരവും സഹോദര്യവും ആഘോഷിക്കുന്ന ഉത്സവമാണിതെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. വൈവിധ്യത്തിൽ ഏകത്വം എന്ന ആശയം ഓണം ഉയർത്തിപ്പിടിക്കുന്നതായും വള്ളംകളി, നാടൻ കലാരൂപങ്ങൾ, സംഗീതം, കായിക മത്സരങ്ങൾ തുടങ്ങിയവ കേരളത്തിൻ്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രധാന ഓണാചാരങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി. ഓണം എല്ലാവർക്കും സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി രാഷ്ട്രപതി Read More…
സദ്യയുടെ സമ്പൂർണ്ണ അക്ഷരമാല
കേരളീയർ എന്തുകൊണ്ടാണ് സദ്യയെക്കുറിച്ച് ഇത്രയധികം ആവേശഭരിതരാകുന്നതെന്ന് അറിയാത്ത എല്ലാവർക്കുമായി… എല്ലാത്തിൻ്റെയും തുടക്കം ഒരു പച്ച വാഴയിലയിൽ നിന്നാണ്. ഇലയുടെ കൂർത്ത അറ്റം എപ്പോഴും നിങ്ങളുടെ ഇടതുവശത്തായിരിക്കും.ഇത് അന്ധവിശ്വാസമൊന്നുമല്ല. വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ, ഇടുങ്ങിയ അറ്റത്തേക്ക് ഭക്ഷണം വഴുതിപ്പോകാതെ, കൈയുടെ സ്വാഭാവികമായ ഘടികാരദിശയിലുള്ള ചലനത്തിന് ഇത് അനുയോജ്യമായ രീതിയിലാണ്. വാഴയിലയുടെ തിളങ്ങുന്ന ഭാഗം മുകളിലേക്കും മങ്ങിയ ഭാഗം താഴേക്കുമാണ് വയ്ക്കുന്നത്. നിങ്ങൾ ഭക്ഷണം കഴിക്കാൻ പോകുന്നത് ഒരു ജീവനുള്ള പാത്രത്തിൽ നിന്നാണ്. പിന്നീട് ചൂടോടെ ആവി പറക്കുന്ന Read More…
തൃശ്ശൂരിൻ്റെ പുലിക്കളിക്ക് കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങ്
തൃശ്ശൂരിൻ്റെ തനത് കലാരൂപമായ പുലിക്കളിയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും 2025-ലെ പുലിക്കളിയിൽ പങ്കെടുത്ത സംഘങ്ങൾക്ക് അനുവദിച്ച ₹24 ലക്ഷം ധനസഹായം വിതരണം ചെയ്യുന്നു. കേന്ദ്ര ടൂറിസം–പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് ഈ കേന്ദ്രസഹായം ലഭ്യമായത്. നാളെ രാവിലെ 8.15ന് തൃശൂർ കളക്ടർ കോൺഫറൻസ് ഹാളിൽ വെച്ചാണ് കേന്ദ്ര സഹായം വിതരണം ചെയ്യുക. കേന്ദ്ര സഹായ വിതരണ ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.
ഓയിസ്ക ഇൻ്റർനാഷണലിൻ്റെ പത്താമത് നാട്ടുപൂക്കളുടെ പ്രദർശനം ഓഗസ്റ്റ് 18ന്
തൃശ്ശൂർ: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻ്റർനാഷണലിൻ്റെയും തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ പത്താമത് നാടൻ പൂക്കളുടെ പ്രദർശനം 2026 ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. നമ്മുടെ നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്നതും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതുമായ പൂച്ചെടികളെ സംരക്ഷിക്കുക, നിലനിർത്തുക, പുതുതലമുറക്കും ഭാവി തലമുറയ്ക്കും പരിചയപ്പെടുത്തുക, ജൈവവൈവിധ്യം നിലനിർത്തുക തുടങ്ങിയ ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രദർശനം നടത്തുന്നത്. പ്രദർശനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. Read More…
തൃശ്ശൂർ കോർപ്പറേഷൻ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് എംഎൽഎ രാജൻ.ജെ.പല്ലൻ
തൃശൂർ കോർപറേഷൻ തല ഓണഘോഷം എംഎൽഎ രാജൻ ജെ പല്ലൻ ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി ഹൈ സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷം ഡിവിഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് പങ്കെടുത്തു.മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. വില്ലി ജിജോ, കെ.ഗോപാലകൃഷ്ണൻ, ടി ആർ സന്തോഷ്, ജേക്കബ് പുലിക്കോട്ടിൽ, കരോളി ജോഷ്വാ, മേഫിഡെൽസൻ, Read More…









