Kerala News

എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ഈ മാസം 15ന് രാസലഹരിയുമായി ബന്ധപ്പെട്ടു രണ്ട് യുവാക്കളെ താമനത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, തൊപ്പിയുടെ ഡ്രൈവർ ജാബിറും ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടിയിലായി.

‘ ഈ കേസുമായി താൻ ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാൽ തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ്’ ജാമ്യാപേക്ഷയിൽ തൊപ്പി വാദിക്കുന്നത് . നിലവില്‍ തൊപ്പിയെ പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല. ഇക്കാര്യം പൊലീസ് ഇന്ന് കോടതിയെ അറിയിക്കും..

കേസിനോട് ബന്ധപ്പെട്ടു നിഹാദിനൊപ്പം മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. നവംബർ 28ന് നിഹാദിന്റെ താമനത്തെ വാടക വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയതോടെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *