Entertainment News

സീരിയലുകൾക്ക് സെൻസറിങ്ങ് ആവശ്യമെന്ന് അഭിപ്രായം; ‘ആത്മ’യുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രേംകുമാർ”

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷമാണെന്ന ഉന്നയിച്ചതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന് അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ . സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിമർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

“ആരുടേയും അന്നം മുടക്കിയിട്ടില്ല; അഭിപ്രായ പ്രകടനം തുടരും,” എന്ന് വ്യക്തമാക്കി.സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം. ‘എന്നാൽ ആത്മ സംഘടനയും ചില താരങ്ങളുമടക്കം പ്രേംകുമാറിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *