Kerala News

ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയില് സമരവും പ്രതിഷേധവും ഹൈക്കോടതി വിലക്കി

കൊച്ചി: ശബരിമല തീര്‍ത്ഥാടനം കേന്ദ്രമെന്ന നിലയില് ആരാധനാവകാശത്തെ ബാധിക്കുന്ന സമരങ്ങള് നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. പമ്പയിലും സന്നിധാനത്തും സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.

ഡോളി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിശോധിച്ച ഹൈക്കോടതി, സമരങ്ങള് തീര്‍ത്ഥാടകരുടെ അടിയന്തര സേവനങ്ങള് തടസ്സപ്പെടുത്തുന്നതായി കണക്കാക്കി. ഡോളി സേവനം ലഭ്യമാകാതെ വന്നാല് പ്രായമായവരും രോഗികളുമായ തീര്‍ത്ഥാടകര് എന്ത് ചെയ്യും എന്ന് കോടതി ചോദിച്ചു .ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല, ഭാവിയില്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണം.

തീര്‍ത്ഥാടന കാലത്ത് സമരങ്ങള് ആവര്‍ത്തിക്കരുതെന്ന് ദേവസ്വം ബഞ്ച് ഉത്തരവിട്ടു. ശബരിമലയില് സമരവും പ്രതിഷേധവും വിലക്കിയ ഹൈക്കോടതിയുടെ ഈ നടപടി തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക ലക്ഷ്യമാണെന്ന് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *