
ഗുരുവായൂർ ക്ഷേത്രം കൊടിമരത്തിൻ്റെ ഇരുവശത്തുo, ശ്രീഅയ്യപ്പനടയിലും പടിഞ്ഞാറെ നടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ച് സമർപ്പിച്ചു. ദീപാരാധനയ്ക്ക് മുമ്പായി നടന്ന തിരി തെളിയിക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വിഗോപിനാഥ് എക്സ് എം എൽ എ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം.രാധ, അസി.മാനേജർ ലെജുമോൾ, CSO മോഹൻകുമാർ, ഓതിക്കൻ കക്കാട് വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി.

കിഴക്കെ നടയിലെ ദീപസ്തംഭങ്ങൾ നവീകരിച്ചതിൻ്റെ തുടർച്ചയായാണ് ഈ ദീപസ്തംഭങ്ങളും നവീകരിച്ചത്. ദീപസ്തംഭം സമർപ്പിച്ച ഗുരുവായൂർ ഗോവിന്ദ് ഗ്രൂപ്പിലെ കുടുംബാംഗങ്ങൾ തന്നെയാണ് നവീകരണത്തിൻ്റെയും ചെലവ് വഴിപാടായി വഹിച്ചത്. നവീകരണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ച നടവരമ്പ് ഉണ്ണികൃഷ്ണ മേനോനും, ശില്പികൾക്കും അശ്വനി, ഗോവിന്ദ് ഗ്രൂപ്പുകളുടെ ചെയർമാനായ അച്യുതൻ കുട്ടി ഉപഹാരങ്ങൾ നൽകി.




