Kerala News

ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു: ഭക്തർക്ക് മുറികൾ നൽകി തുടങ്ങി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച താമസ സൗകര്യം നൽകുന്ന ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി. ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മുറികൾ നേരിട്ട് നൽകി തുടങ്ങി. ഇന്ന് രാവിലെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗംമനോജ് ബി നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികൾ ഭക്തർക്ക് നൽകാൻ തുടങ്ങിയത്.റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യം റൂം അനുവദിച്ച് ദേവസ്വം ചെയർമാൻ തന്നെ താക്കോൽ കൈമാറിയാണ് പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ ഭക്തർ നേരിട്ടെത്തിയാൽ മുറികൾ ലഭ്യമാകും. വൈകാതെ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പല ദീപസ്തംഭങ്ങൾ നവശോഭയിൽ

ഗുരുവായൂർ ക്ഷേത്രം കൊടിമരത്തിൻ്റെ ഇരുവശത്തുo, ശ്രീഅയ്യപ്പനടയിലും പടിഞ്ഞാറെ നടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ച് സമർപ്പിച്ചു. ദീപാരാധനയ്ക്ക് മുമ്പായി നടന്ന തിരി തെളിയിക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വിഗോപിനാഥ് എക്സ് എം എൽ എ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം.രാധ, അസി.മാനേജർ ലെജുമോൾ, CSO മോഹൻകുമാർ, ഓതിക്കൻ കക്കാട് വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. കിഴക്കെ നടയിലെ ദീപസ്തംഭങ്ങൾ നവീകരിച്ചതിൻ്റെ തുടർച്ചയായാണ് ഈ ദീപസ്തംഭങ്ങളും നവീകരിച്ചത്. ദീപസ്തംഭം സമർപ്പിച്ച ഗുരുവായൂർ ഗോവിന്ദ് ഗ്രൂപ്പിലെ കുടുംബാംഗങ്ങൾ തന്നെയാണ് നവീകരണത്തിൻ്റെയും Read More…