India News Politics

ബംഗാളിൽ റീപോളിംഗ് മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു

ഫാൾട്ട മണ്ഡലത്തിൽ നടത്തിയ പുനർവോട്ടെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്ക് കർശന സുരക്ഷയിൽ വോട്ടെണ്ണൽ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ മണ്ഡലത്തിൽ ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇവിഎം ക്രമക്കേടും അട്ടിമറിയും സംബന്ധിച്ച പരാതികൾ ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.

തുടർന്ന് മേയ് 21ന് മണ്ഡലത്തിലെ 285 ബൂത്തുകളിലുമായി വീണ്ടും വോട്ടെടുപ്പ് നടത്തി.

വോട്ടെണ്ണൽ സമാധാനപരമായി പുരോഗമിക്കുകയാണെന്നും കൗണ്ടിംഗ് കേന്ദ്രത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *