ഫാൾട്ട മണ്ഡലത്തിൽ നടത്തിയ പുനർവോട്ടെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്ക് കർശന സുരക്ഷയിൽ വോട്ടെണ്ണൽ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ മണ്ഡലത്തിൽ ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇവിഎം ക്രമക്കേടും അട്ടിമറിയും സംബന്ധിച്ച പരാതികൾ ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. തുടർന്ന് മേയ് 21ന് മണ്ഡലത്തിലെ 285 ബൂത്തുകളിലുമായി വീണ്ടും വോട്ടെടുപ്പ് നടത്തി. വോട്ടെണ്ണൽ സമാധാനപരമായി പുരോഗമിക്കുകയാണെന്നും കൗണ്ടിംഗ് കേന്ദ്രത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് Read More…
Tag: west bengal election
ബിജെപി സർക്കാർ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കൊൽക്കത്തയിൽ കർശന സുരക്ഷ
പുതിയ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് കൊൽക്കത്തയിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ശനിയാഴ്ച ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിനരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരവധി മുഖ്യമന്ത്രിമാരും പങ്കെടുക്കും. ചടങ്ങിനെ തുടർന്ന് നഗരത്തിലെ പ്രധാന മേഖലകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. മെയ് 9 രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചടങ്ങ് നടക്കുന്ന സ്ഥലത്തിൻ്റെ മൂന്ന് കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോൺ, യു.എ.വി., ബലൂൺ, ഗ്ലൈഡർ വിമാനങ്ങൾ ഉൾപ്പെടെയുള്ള ചെറുവിമാനങ്ങളുടെ Read More…
രാജി നിരസിച്ച് മമത ബാനർജി; ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജിവെക്കില്ലെന്ന നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ നിലപാടിനെതിരെ ബിജെപി ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റ മുൻമുഖ്യമന്ത്രിയുടേത് “അരാജകത്വപരവും” ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ബിജെപി പാർട്ടി ആരോപിച്ചു. ശാന്തമായ അധികാരമാറ്റത്തെ മമതയുടെ നിലപാട് ബാധിക്കുന്നുണ്ടെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. “ഭരണഘടനാപരമായ അപമാനം” എന്നാണ് അവർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. അതേസമയം, കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വോട്ടെണ്ണൽ പ്രക്രിയയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടായതായി മമത ബാനർജി ആരോപിച്ചു. ഏകദേശം 100 Read More…
പശ്ചിമബംഗാളില്‍ ബിജെപിക്ക് വൻവിജയം: മാറ്റത്തിന് സമയമായിരിക്കുന്നു- പ്രധാനമന്ത്രി
പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി വിജയം നേടിയ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംസ്ഥാനത്തിന് ഭയത്തിൻ്റെ രാഷ്ട്രീയത്തില്‍നിന്ന് മോചനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇനി സംസ്ഥാനത്ത് മാറ്റമുണ്ടാകണമെന്നും അത് പ്രതികാരത്തിന് വേണ്ടിയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. രാഷ്ട്രീയ ഹിംസയുടെ സംസ്കാരം ഉപേക്ഷിച്ച് സംസ്ഥാനത്തിൻ്റെ ഭാവിക്കായി പ്രവര്‍ത്തിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിജയത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. Read More…
പശ്ചിമബംഗാളിൽ വോട്ടെണ്ണലിന് അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനായി 165 അധിക വോട്ടെണ്ണൽ ഉദ്യോഗസ്ഥരേയും നിരീക്ഷകരേയും 77 പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കൗണ്ടിംഗ് ഹാളുകളിൽ നടക്കുന്ന നടപടികൾ നിരീക്ഷിക്കാൻ അധിക കൌണ്ടിംഗ് ഒബ്സർവേഴ്സ് ചുമതല വഹിക്കും. കൌണ്ടിംഗ് കേന്ദ്രങ്ങളുടെ പുറത്തുള്ള സുരക്ഷയും നിയമ-ക്രമ സംവിധാനവും പൊലീസ് ഒബ്സർവേഴ്സ് മേൽനോട്ടം വഹിക്കും. ക്യുആർ കോഡ് അടിസ്ഥാനത്തിലുള്ള ഐഡി പരിശോധന, കൗണ്ടിംഗ് ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം തുടങ്ങിയ കർശന മാർഗനിർദേശങ്ങളും കമ്മീഷൻ Read More…
റെക്കോർഡ് പോളിംഗ്; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് സമാപിച്ചു
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടിംഗ് രേഖപ്പെടുത്തി. ആകെ 92.84 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിൽ 142 നിയോജക മണ്ഡലങ്ങളിൽ നിന്നായാണ് 92.48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ഏപ്രിൽ 23-ന് നടന്ന ആദ്യഘട്ടത്തിൽ 93.19 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. ഉയർന്ന വോട്ടിംഗ് ശതമാനം ഫലപ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ ആവേശം വർധിപ്പിച്ചിരിക്കുകയാണ്. ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രധാന രാഷ്ട്രീയകക്ഷികൾ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് അടി Read More…
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം
പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ സംഘർഷങ്ങൾ ഉണ്ടായത് ആശങ്കയിലേക്ക് വഴിമാറി. നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വിവിധ ഭാഗങ്ങളിൽ അക്രമവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തു എന്ന് പോലീസ് അറിയിച്ചു. ചപ്ര, ശാന്തിപുര്‍, നിംതാല, ഭംഗർ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ തന്നെ സംഘർഷാവസ്ഥ രൂപപ്പെട്ടു. വോട്ടെടുപ്പിനായി പുലർച്ചെ മുതൽ തന്നെ ക്യൂവിൽ നിന്നിരുന്ന സാധാരണക്കാർക്ക്, സമാധാനപരമായ അന്തരീക്ഷത്തിന് പകരം ഭീതിയും അനിശ്ചിതത്വവുമാണ് അനുഭവിക്കേണ്ടി വന്നത്. നാദിയ ജില്ലയിലെ ചപ്രയിലെ ഒരു പോളിംഗ് Read More…
പശ്ചിമ ബംഗാളില്‍ ആദ്യഘട്ടം റെക്കോര്‍ഡ് പോളിംഗ്; 93.19 ശതമാനം വോട്ട് രേഖപ്പെടുത്തി
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ 93.19 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ കാണാത്ത റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രില്‍ 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് 16 ജില്ലകളിലായി 152 മണ്ഡലങ്ങളില്‍ നടന്നു. ആകെ 3.61 കോടി വോട്ടര്‍മാരില്‍ 3.36 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരില്‍ 1.65 കോടി വനിതകളും 1.71 കോടി പുരുഷന്മാരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റെക്കോര്‍ഡ് വോട്ടിംഗ് സംസ്ഥാനത്തെ ജനാധിപത്യപ്രക്രിയയിലേക്കുള്ള ശക്തമായ ജനപങ്കാളിത്തം വ്യക്തമാക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More…







